പോസ്റ്റുകള്‍

മേയ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭരതവംശംത്തിന്റെ ആധാര ശിലായ്

ഇമേജ്
ഭരതവംശംത്തിന്റെ ആധാര ശിലായ് അവനിയിൽ  ഭാരത്തെ ഭാഗം ചെയ്ത സത്യപ്പൊരുളെ    പാടുന്നു നിൻ നാമം എൻ ദുരിതത്തെ  ഇളവു ചെയ്‌വാനായ്  പാലാഴി തിങ്കളെ അമൃത സ്വരൂപനെ സാധുപാലകനെ  ശ്രീദേവി സേവിക്കും സുരലോകം കാക്കും മാധവ  ശ്രീലകത്തു അഭയം നീ ഞങ്ങൾക്ക് തരണമേ  സത്യസ്വരൂപ സത്യനാരായണ സജ്ജനങ്ങൾക്കുടയോനെ  സാധന ചെയ്യുമ്പോൾ  തെറ്റുകൾ പൊറുക്കേണമേ  വിശ്വരൂപ വിരാട് രൂപമേ ബ്രഹ്‌മത്തിന്  കാതലേ  വിലങ്ങുകളായുള്ള  വിഘ്‌നങ്ങളിൽ വീഴച്ചകൾ പറ്റാതെ കരേറ്റിടനെ  അഞ്ചു തിരിയിട്ട് അഞ്ചു സന്ധ്യ ക്കും ആരാധന മൂർത്തിയായി അഞ്ചെട്ടു നാമങ്ങൾ  സഞ്ചിതം മനസ്സിൽ തെളിയിക്ക ണമേ    അഖിലാണ്ഡ ബ്രഹ്‌മത്തിന് ആശ്രയ നാഥാ ഔഷധ സഞ്ചയ   ഖോര വിഷങ്ങളായ എട്ടെണ്ണം എൻ മൂന്ന് മേനിയിൽ   എത്തിടല്ലേ  ആനന്ദ തുരീയത്തി ആറാടി യെത്തിടുമ്പോൾ താളം തെറ്റാതെ  സന്താപ കണ്ണോടെ ആയിരം  പത്മത്തിൽ  പാർത്തീടണേ