ധനത്രയോദശി നോമ്പിൻ ദേവ ! ധന്വന്തരി മൂർത്തേ ദേവ !
ധന്വന്തരി മൂർത്തേ ദേവ ! ആയുർ ധനവർദ്ധന ദേവ !
ധനത്രയോദശി നോമ്പിൻ ദേവ ! ദീന ഹരനെ ദേവ !
ആനിക്കാട്ടിലെ പാലാഴി കുംഭത്താൽ
ആധിയും വ്യാധിയും കുറയ്ക്കണേ
ആയുർ ദേവ ! ധന്വന്തരി മൂർത്തേ
നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ
ധന്വന്തരി മൂർത്തേ ദേവ ! ആയുർ ധനവർദ്ധന ദേവ
ധനത്രയോദശി നോമ്പിൻ ദേവ! ദീന ഹരനെ ദേവ !
കാർത്തികസന്ധ്യയിലാകാശ ദീപങ്ങൾ തെളിയിക്കാം
കലികാർന്ന ലോകത്തിൻ നന്മയ്ക്കായി
കാർമേഘ വർണ്ണനെ ! ധന്വന്തരി മൂർത്തേ
നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ
ധന്വന്തരി മൂർത്തേ ദേവ ! ആയുർ ധനവർദ്ധന ദേവ
ധനത്രയോദശി നോമ്പിൻ ദേവ! ദീന ഹരനെ ദേവ !
കല്മഷ പാപങ്ങൾ എൻ കർമ്മത്താൽ താണ്ടിയ
പീയുഷ പാത്രത്താൽ നീ ഹരിച്ചിടണേ
പീതാംബര ധാരിണെ ! ധന്വന്തരി മൂർത്തേ
നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ
ധന്വന്തരി മൂർത്തേ ദേവ ! ആയുർ ധനവർദ്ധന ദേവ
ധനത്രയോദശി നോമ്പിൻ ദേവ! ദീന ഹരനെ ദേവ !
വിഷ പിത്ത നാശകൾ എൻ കരളിനെ കാറുമ്പോൾ
നിൻ ഔഷധ ജലൗകത്താൽ ശമിപ്പിക്കണെ
അമൃത കലശലായ ! ധന്വന്തരി മൂർത്തേ
നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ
ധന്വന്തരി മൂർത്തേ ദേവ ! ആയുർ ധനവർദ്ധന ദേവ
ധനത്രയോദശി നോമ്പിൻ ദേവ! ദീന ഹരനെ ദേവ !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ