പോസ്റ്റുകള്‍

ഭരതവംശംത്തിന്റെ ആധാര ശിലായ്

ഇമേജ്
ഭരതവംശംത്തിന്റെ ആധാര ശിലായ് അവനിയിൽ  ഭാരത്തെ ഭാഗം ചെയ്ത സത്യപ്പൊരുളെ    പാടുന്നു നിൻ നാമം എൻ ദുരിതത്തെ  ഇളവു ചെയ്‌വാനായ്  പാലാഴി തിങ്കളെ അമൃത സ്വരൂപനെ സാധുപാലകനെ  ശ്രീദേവി സേവിക്കും സുരലോകം കാക്കും മാധവ  ശ്രീലകത്തു അഭയം നീ ഞങ്ങൾക്ക് തരണമേ  സത്യസ്വരൂപ സത്യനാരായണ സജ്ജനങ്ങൾക്കുടയോനെ  സാധന ചെയ്യുമ്പോൾ  തെറ്റുകൾ പൊറുക്കേണമേ  വിശ്വരൂപ വിരാട് രൂപമേ ബ്രഹ്‌മത്തിന്  കാതലേ  വിലങ്ങുകളായുള്ള  വിഘ്‌നങ്ങളിൽ വീഴച്ചകൾ പറ്റാതെ കരേറ്റിടനെ  അഞ്ചു തിരിയിട്ട് അഞ്ചു സന്ധ്യ ക്കും ആരാധന മൂർത്തിയായി അഞ്ചെട്ടു നാമങ്ങൾ  സഞ്ചിതം മനസ്സിൽ തെളിയിക്ക ണമേ    അഖിലാണ്ഡ ബ്രഹ്‌മത്തിന് ആശ്രയ നാഥാ ഔഷധ സഞ്ചയ   ഖോര വിഷങ്ങളായ എട്ടെണ്ണം എൻ മൂന്ന് മേനിയിൽ   എത്തിടല്ലേ  ആനന്ദ തുരീയത്തി ആറാടി യെത്തിടുമ്പോൾ താളം തെറ്റാതെ  സന്താപ കണ്ണോടെ ആയിരം  പത്മത്തിൽ  പാർത്തീടണേ 

**നാരായണ നരസിംഹ സ്തുതി**

ഇമേജ്
**നാരായണ നരസിംഹ  സ്തുതി** നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ **(ചരണം 1)** നിർമ്മല ഹൃദയത്തിൽ വിളങ്ങുന്ന ഹരിനാമത്തിൻ ദിവ്യശക്തിയാലെ, അത്ഭുതമെന്നോണം പിളർന്നുപോയൊരാ തൂണുകൾ സാക്ഷിയായി! ത്രിസന്ധ്യയിൽ പവിത്രമായ യാമത്തിൽ മുഴങ്ങിയ ഹുംകാരനാദവും, അഹങ്കാരിയായ ദൈത്യരാജാവിൻ ഹൃദയത്തെ നടുക്കിയ ഹരിരൂപനേ! **(ചരണം 2)** ആകാശത്തിലുത്തുംഗമാം ഗോപുരം പൊട്ടിത്തെറിക്കും പോലൊരു ഗംഭീര രൂപം ധരിച്ച മാധവ! സർവ്വ ചരാചരങ്ങളെയും വിസ്മയിപ്പിക്കുന്ന ആകാരമെഴുന്നൊരു അവതാരമായ ബ്രഹ്മസ്വരൂപമേ! ബലഹീനമായ തൂണുമതിലെ തുരുമ്പുമെല്ലാം സാക്ഷിയാകവേ, അഭയം തേടിയ ഭക്തന് തുണയായി അവതരിച്ച നരസിംഹ രൂപമേ! **(ചരണം 3)** പൂർണ്ണമാം നരനുമല്ല, വന്യമാം നരിയുമല്ലയീ അത്ഭുതരൂപം, ദുഷ്ടത വാഴുന്ന അന്ധകാരത്തെ ശിക്ഷിക്കുവാനായി അവതരിച്ച ദിവ്യ തേജോരൂപമേ! അഗ്നിജ്വാല പോലെ ആളിക്കത്തിയ കോപം നിറഞ്ഞ നിൻ രൂപം ദർശിച്ചപ്പോൾ, എട്ടു ദിക്കുമീയാകാശവും വിറച്ചു നിന്നീടിനാ ഭയത്താലേ! **(ചരണം 4)** നാല് കരങ്ങളിലും പ്രകാശിക്കുന്ന ദിവ്യമായ ശസ്ത്രങ്ങളേന്തി, സ്വർണ്ണ നിറമൊത്ത വിടർന്ന ജടയും മനോഹര ചെമ്പട്ടു ചാർത്തി  ചമഞ്ഞു നിന്ന വിഷ്ണുവേ! ക്ഷണനേരം ...

ആശ്വാസദായകനായ ധന്വന്തരി

ഇമേജ്
                                                             പാലാഴി കടലിൽ കോരി പകർന്ന , കോടി സൂര്യപ്രഭയിൽ ഉദിച്ച ശ്രീ സത്യ നാഥാ! അമൃതക്കുടത്തിൽ തിളങ്ങുന്ന   നിനക്കായ് , അഴകായ ആലാപമാകുന്നു   എന്റെ ഹൃദയത്തിൻ   താളം   ! ധന്വന്തരി ദേവം ശ്രീധാരസഹിതം സ്മരേത് യോഭക്ത്യാ സ്മരൻ സദാ , ദുർബലാസ്തുവിഹിതം   അശ്വിനി ദേവന്മാരുടെ   പ്രിയസഹവാസി , വൈദ്യവേദം അവതരിപ്പിച്ച അതിമാനുഷ ഗുരു നീ! മഹാവിഷ്ണുവിന്റെ സാക്ഷാൽ അവതാരമായി മഹാബോധത്തിന്റെ ഉറവായി നീ നില്ക്കുന്നു! ധന്വന്തരി ദേവം ശ്രീധാരസഹിതം സ്മരേത് യോഭക്ത്യാ സ്മരൻ സദാ , ദുർബലാസ്തുവിഹിതം ദശരഥനെ ചികിത്സിച്ച പുണ്യവൈദ്യനായി പാണ്ഡവർക്കും കൂടെ നിന്ന സ്നേഹരൂപമായ് നിന്നെ വേദശാസ്ത്രം പുണ്യമായി കൈവെച്ച ശിഷ്യരെ — ചരകനെ , സുശ്രുതനെ , ആചാര്യഗണങ്ങളെ , താണു വണങ്ങുന്നു   അടിയങ്ങൾ ഭക്ത്യാലെ ധന്വന്തരി ദേവം ശ്രീധാരസഹിതം സ്മരേത് യോഭക്ത്യാ സ്മരൻ സദാ...

ധന്വന്തരി സ്തുതികാവ്യം

ഇമേജ്
                                                           ധന്വന്തരി വാമകയ്യിലെ അമൃതകുംഭം, ജീവദാനമായി ചൊരിയുന്ന ദിവ്യകിരണം പോലെ — ആരോഗ്യസൗഖ്യമായി മുഴുവൻ ലോകവും ആസ്വദിക്കട്ടെ, നീ ചൊരിയുന്ന വിശുദ്ധപ്രകാശം! ആലോകമാകെ നൽകുന്ന വരദായകൻ, വേദമാതാവിന്റെ ഹൃദയത്തിൽ ഉദിച്ച മാനസപുത്രൻ, വൈദ്യശാസ്ത്രശിരോമണിയായി വിരിഞ്ഞ പ്രഭാതസൂര്യൻ നീ തന്നെയല്ലോ — പ്രഭോ ധന്വന്തരി നാരായണ! അഷ്ടവൈദ്യരുടെ അറിവുപോലെ അക്ഷയമായ ജ്ഞാനത്തോടും, അഷ്ടസിദ്ധികളോടൊപ്പം കൃപാനിധിയായി നീ നില്ക്കുന്നു. പ്രാണൻ വീഴുമ്പോള്‍ കയ്യെത്തുന്ന വന്ദ്യ ദേവനായി, രോഗികളെ അമ്മതൻ സ്‌നേഹത്തോടെ കൈവരുന്ന കാഴ്ചയായി. ശുദ്ധമാത്മാവായി ഹൃദയത്തിലായ് ഭവിക്കണേ നീ, ശുഭദിനങ്ങൾ പുനരാഘോഷിക്കുവാൻ വരികയാകണേ. അശ്രുനീരിൽ അര്‍പ്പിക്കപ്പെടുന്ന ഈ പ്രാർത്ഥനാശലഭം, അവനിയില്‍ വാഴുന്നവനായ്‌ സ്വീകരിക്കണമേ, ധന്വന്തരി! ദിനംതോറും നാമമൊരു നാവിൽ നിലനിർത്തട്ടെ, ദിവ്യമായ ധ്യാനമാകെ എന്നിൽ നിറയട്ടെ. വേദപാഠികളൊക്കെയും നിന്നേ പാടട്ടെ പൊൻവണ്ണത്തി...

അമൃതകലശം- ശ്രീ നാരായണ ധന്വന്തരി സ്തുതിഗാനം

ഇമേജ്
                                                            ആശ്രയിക്കുന്നവർക്കാലംബ ബാന്ധവനാകും ആനിക്കാടിലെ അമൃതകലശനായ — ശ്രീ നാരായണ! സത്യനാഥ ധന്വന്തരി സ്വാമിയേ! ആധിയും വ്യാധിയും ആകൂലം ശമിപ്പിക്കും ആയുർവേദനായകനായ അവതാരപിറവിയേ, പ്രഭോ! മുക്കണ്ണൻ കഴുത്തിലെ നാഗത്താൻ മഥിച്ച പാലാഴി കടലിലെ ജീവദാനമായ് ചൊരിയുന്ന ദിവ്യകിരണം പോലെ! എന്റെ വൈരാഗ്യമെല്ലാമണയ്ക്കുന്ന വൈകുണ്ഠപ്രഭാവമേ, പ്രഭുവേ! എന്റെ ദീനങ്ങളെല്ലാം ഹരിക്കുന്ന — ശ്രീ നാരായണ! സത്യനാഥ ധന്വന്തരി സ്വാമിയേ! വാതങ്ങൾ ചുഴറിയ നാരായണീയനു വിഭക്തി ക്ഷയിച്ചപ്പോൾ ജ്ഞാനാമൃതം നാരായത്തുമ്പിലായ് പകർന്ന ദേവ! വാദങ്ങൾ അക്ഷരനാളമായ് പഠിപ്പിച്ച ശങ്കര ഗുരുമൂർത്തേ, എൻ നാവിൽ ആയിരം നാമങ്ങൾ വിരിയട്ടെ — ശ്രീ നാരായണ! സത്യ നാഥ ധന്വന്തരി സ്വാമിയേ! ഊരു വിട്ടോടുമ്പോൾ നിന്റെ ഊരകത്തിൽ ലയിക്കുവാൻ, ഉരുവാക്കിയ ഗീതങ്ങൾ മനതാരിൽ ഉദയപദ്മങ്ങളായി ഉദിക്കണമേ! മോക്ഷഭിക്ഷുക്കൾ ദാഹിക്കും വരങ്ങൾ തൃക്കയ്യിലൊളിപ്പിക്കും, ഭീതങ്ങളെല്ലാം അകറ്റുന്ന പൂ...

ധനത്രയോദശി നോമ്പിൻ ദേവ ! ധന്വന്തരി മൂർത്തേ ദേവ !

ഇമേജ്
               ധന്വന്തരി മൂർത്തേ  ദേവ !    ആയുർ ധനവർദ്ധന ദേവ  ! ധനത്രയോദശി നോമ്പിൻ   ദേവ ! ദീന ഹരനെ ദേവ ! ആനിക്കാട്ടിലെ പാലാഴി കുംഭത്താൽ  ആധിയും വ്യാധിയും കുറയ്ക്കണേ  ആയുർ ദേവ ! ധന്വന്തരി മൂർത്തേ നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ  ധന്വന്തരി മൂർത്തേ  ദേവ !    ആയുർ ധനവർദ്ധന ദേവ   ധനത്രയോദശി നോമ്പിൻ   ദേവ! ദീന ഹരനെ ദേവ ! കാർത്തികസന്ധ്യയിലാകാശ ദീപങ്ങൾ തെളിയിക്കാം  കലികാർന്ന ലോകത്തിൻ നന്മയ്ക്കായി  കാർമേഘ വർണ്ണനെ ! ധന്വന്തരി മൂർത്തേ നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ  ധന്വന്തരി മൂർത്തേ  ദേവ !    ആയുർ ധനവർദ്ധന ദേവ   ധനത്രയോദശി നോമ്പിൻ   ദേവ! ദീന ഹരനെ ദേവ ! കല്മഷ പാപങ്ങൾ  എൻ കർമ്മത്താൽ താണ്ടിയ  പീയുഷ പാത്രത്താൽ  നീ ഹരിച്ചിടണേ  പീതാംബര ധാരിണെ ! ധന്വന്തരി മൂർത്തേ നിൻ തിരുനാമ ശീലാലേ എൻ വ്യാധികൾ കുറയ്ക്കണേ ധന്വന്തരി മൂർത്തേ  ദേവ !    ആയുർ ധനവർദ്ധന ദേവ   ധനത്രയോദശി നോമ്പിൻ...